ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ‘പ്രതിഷേധജ്വാല’ ധർണ നടത്തി.

Wednesday, 02 Aug, 2023   HARITHA SONU

ഇരിട്ടി : ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ ‘പ്രതിഷേധജ്വാല’ ധർണ നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ ജന. സെക്രട്ടറി ഷിജി നടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മിനി പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ മിനി വിശ്വനാഥൻ, ഫിലോമിന കക്കാട്ടിൽ, ജാൻസി തോമസ്, സീമ സനോജ്, രജിത മാവില, ബിന്ദു എടക്കാനം എന്നിവർ സംസാരിച്ചു.