പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയും വടകര മുൻ എം. പി യും നിയമസഭാംഗവുമായിരുന്ന കെ. ബി മേനോനെ എൽ. ജെ. ഡി അനുസ്മരിച്ചു.

Thursday, 07 Sep, 2023   HARITHA SONU

വടകര : പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയും വടകര മുൻ എം. പി യും നിയമസഭാംഗവുമായിരുന്ന കെ. ബി മേനോനെ എൽ. ജെ. ഡി അനുസ്മരിച്ചു. വടകര റസ്റ്റ്ഹൗസിനുമുമ്പിലെ അദ്ദേഹത്തിന്റെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണം എൽ. ജെ. ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽസെക്രട്ടറി എം. കെ ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരൻ, പി. പി രാജൻ, വിമല കളത്തിൽ, സി. കുമാരൻ, പി. കിരൺജിത്ത്, ആർ. എം ഗോപാലൻ, എം. സതി, എൻ. പി മഹേഷ് ബാബു, രഞ്ജിത്ത് കാരാട്ട് എന്നിവർ സംസാരിച്ചു.