പാലോറ ഹയർസെക്കൻഡറി സ്കൂളിലെ സാമ്പത്തികശാസ്ത്ര വിദ്യാർഥികളുടെ കൂട്ടായ്മ എക്കോൺസ്പിയർ ക്ലബ്ബിന് തുടക്കമായി.

Thursday, 14 Sep, 2023   HARITHA SONU

കോഴിക്കോട് : പാലോറ ഹയർസെക്കൻഡറി സ്കൂളിലെ സാമ്പത്തികശാസ്ത്ര വിദ്യാർഥികളുടെ കൂട്ടായ്മ എക്കോൺസ്പിയർ ക്ലബ്ബിന് തുടക്കമായി. ജില്ലാ ഇക്കണോമിക്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള എക്കോൺസ്പിയർ ക്ലബ്ബിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ല മിഷൻ കോ- ഓർഡിനേറ്റർ ആർ. സിന്ധു നിർവഹിച്ചു. പ്രിൻസിപ്പൽ ടി. പി ദിനേശൻ അധ്യക്ഷതവഹിച്ചു. പി. ടി. എ പ്രസിഡന്റ് ടി. എം സത്യൻ ഉപഹാരങ്ങൾ വിതരണംചെയ്തു. ടി. എ ശ്രീജിത്ത്, പാർവണ ജെ. തമ്പി, അനസ് മുഹമ്മദ്, റിയ ഫാത്തിമ, അസോസിയേഷൻ ജില്ലാസെക്രട്ടറി എസ്. ശ്രീചിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് ‘കുടുംബശ്രീയും സ്ത്രീശാക്തീകരണവും’ എന്ന വിഷയത്തിൽ സെമിനാർ നടന്നു.