കെ. എസ് കോയയുടെ സ്മരണയ്ക്കായുള്ള കെ. എസ് എൻഡോവ്‌മെന്റ് അവാർഡ് സമർപ്പണം ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.

Saturday, 09 Sep, 2023   HARITHA SONU

കോഴിക്കോട് : മലയാളകഥാകാരന്മാരുടെ ദേശീയസംഘടനയായ നന്മയുടെ സംസ്ഥാനസെക്രട്ടറി കെ. എസ് കോയയുടെ സ്മരണയ്ക്കായുള്ള കെ. എസ് എൻഡോവ്‌മെന്റ് അവാർഡ് സമർപ്പണം ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. ചമയം, കലാസംവിധാനം എന്നിവയിലെ മികവിന് കെ. എം. സി പെരുമണ്ണ പുരസ്കാരം ഏറ്റുവാങ്ങി. 10,000 രൂപയും ശില്പവുമാണ് പുരസ്കാരം. ടി. കെ വേണു അധ്യക്ഷനായി. നന്മ സംസ്ഥാന വർക്കിങ് പ്രസിഡന്റ് വിൽസൻ സാമുവൽ, ജാനമ്മ കുഞ്ഞുണ്ണി, കലാമണ്ഡലം സത്യവ്രതൻ, മഠത്തിൽ രാജീവൻ, ഹരീന്ദ്രനാഥ്, ഗിരീഷ് ഇല്ലത്തുതാഴം, പ്രദീപ് ഗോപാൽ, മുരളി പറയഞ്ചേരി എന്നിവർ സംസാരിച്ചു.