പുരോഗമന കലാസാഹിത്യസംഘം കൊണ്ടോട്ടി മേഖലാസമ്മേളനം പാറമ്മൽ വായനശാലയിൽ നടന്നു.

Sunday, 10 Sep, 2023   HARITHA SONU

രാമനാട്ടുകര : പുരോഗമന കലാസാഹിത്യസംഘം കൊണ്ടോട്ടി മേഖലാസമ്മേളനം പാറമ്മൽ വായനശാലയിൽ നടന്നു. പ്രൊഫ. എം. എം നാരായണൻ ഉദ്ഘാടനംചെയ്തു. സിനിമാപ്രവർത്തകൻ ടി. എ റസാഖിന് സ്മാരകമായി കൊണ്ടോട്ടിയിൽ തിയേറ്റർ സമുച്ചയം നിർമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ്‌ ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. രാജേഷ്, എ. വി അനിൽകുമാർ, സിദ്ദിഖ്, എ. പി മോഹൻദാസ്, എ. പ്രദീപൻ എന്നിവർ സംസാരിച്ചു. സമൂഹചിത്രരചന ആർട്ടിസ്റ്റ് ദയാനന്ദൻ ഉദ്ഘാടനംചെയ്തു. ഭാരവാഹികൾ: സിദ്ദിഖ് (പ്രസി), വി. രാജഗോപാലൻ (സെക്ര), കെ. ഹസൻഷ (ട്രഷ).