വിയ്യൂർ കക്കുളം പാടശേഖരത്തിൽ രണ്ടേക്കറോളം സ്ഥലത്ത് ഉമ നെൽകൃഷി ആരംഭിച്ചു.

Monday, 25 Sep, 2023   HARITHA SONU

വിയ്യൂർ : കൃഷിശ്രീ കാർഷിക സംഘം കൊയിലാണ്ടിയുടെ നേതൃത്വത്തിൽ വിയ്യൂർ കക്കുളം പാടശേഖരത്തിൽ രണ്ടേക്കറോളം സ്ഥലത്ത് ഉമ നെൽകൃഷി ആരംഭിച്ചു. ഞാറുനടീൽ യന്ത്രമുപയോഗിച്ചാണ് കൃഷിയിറക്കിയത്. ഞാറുനടീൽ ഉത്സവം നഗരസഭാ വൈസ് ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൃഷിശ്രീ കാർഷികസംഘം സെക്രട്ടറി രാജഗാപാൽ, കൗൺസിലർമാരായ ലിൻസി മരക്കാട്ട് പുറത്ത്, ഷീബ അരീക്കൽ, കൃഷിശ്രീ പ്രസിഡന്റ് പ്രമോദ് രാരോത്ത്, സുനിൽ വിയ്യൂർ, രാജൻ പുളിക്കൂൽ, കുമാരൻ, വി. പി ഷിജു, ഹരീഷ് പ്രഭാത് തുടങ്ങിയവർ പങ്കെടുത്തു.