അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

Sunday, 24 Sep, 2023   HARITHA SONU

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് തോമസ് മാവറ അധ്യക്ഷനായി. സീന ബിജു, ബിന്ദു ജയൻ, ഡിജേഷ് ഉണ്ണികൃഷ്ണൻ, അഞ്ജലി, ജെസ്വിൻ തോമസ് എന്നിവർ സംസാരിച്ചു.