കാർഷികബില്ലിനെതിരേ സി.പി.എം. പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.

Tuesday, 22 Sep, 2020   HARITHA SONU

പള്ളിക്കര : കാർഷികബില്ലിനെതിരേ രാജ്യസഭയിൽ പ്രതിഷേധിച്ച എം.പി. മാരായ എളമരം കരീമിനെയും കെ.കെ. രാഗേഷിനെയും സസ്പെൻഡ്‌ ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം. തിക്കോടി ലോക്കൽ കമ്മിറ്റി പള്ളിക്കരയിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രാഘവൻ അധ്യക്ഷനായി. കെ.എം. പ്രദീപ് കുമാർ, വി.വി. ചന്ദ്രൻ, ടി. ഭാസ്കരൻ, വി.വി. ഉഷ എന്നിവർ പങ്കെടുത്തു.