ഗതാഗതത്തിന്‌ തടസ്സമായി റോഡരികിൽ ഉപേക്ഷിച്ച ഉപയോഗശൂന്യമായ വാഹനങ്ങൾ.

Sunday, 20 Jun, 2021   HARITHA SONU

കുന്നമംഗലം : ഗതാഗതത്തിന്‌ തടസ്സമായി റോഡരികിൽ ഉപേക്ഷിച്ച ഉപയോഗശൂന്യമായ വാഹനങ്ങൾ. പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലുമായാണ്‌ ഉടമകൾ കാലാവധി കഴിഞ്ഞതും കേടായതുമായ വാഹനങ്ങൾ ഉപേക്ഷിച്ചത്‌. മാവൂർ റോഡിൽ പെരുവയൽ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ഭാഗത്ത് ഉപേക്ഷിച്ചിരിക്കുന്നത് 25 വാഹനങ്ങളാണ്. ഇതിൽ 19 കാറുകൾ, രണ്ട് ബസ്സുകൾ, രണ്ട് ബൈക്കുകൾ, ഒരു ഗുഡ്സ് ഓട്ടോ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ പഴയ കാറുകൾ ഉപേക്ഷിച്ചിരിക്കുന്നത് കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലാണ്. ഈ റോഡിന്റെ നവീകരണ പ്രവൃത്തി നടന്നുവരികയാണ്. ഡ്രെയിനേജ് നിർമാണവും ഫുട്പാത്ത് നിർമാണവും വീതികൂട്ടലും നടക്കുന്നുണ്ട്. ഇവക്കെല്ലാം ഉപേക്ഷിച്ച വാഹനങ്ങൾ തടസ്സമാകുന്നുണ്ട്. പൊലീസിന്റെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.