ദേശ സേവിനി വായനശാല കർഷക കൂട്ടായ്മയും പച്ചക്കറിതൈ വിതരണവും നടത്തി.

Monday, 22 Feb, 2021  PM JAFFAR

കോഴിക്കോട് : പയ്യടി മേത്തൽ പുത്തൂർ ദേശ സേവിനി വായനശാല കർഷക കൂട്ടായ്മയും പച്ചക്കറിതൈ വിതരണവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്യാം മനോഹർ പരിപാടി ഉദ്ഘാടനം ചെയ്തു.   തൈകൾ. എൻ.ടി അപ്പുട്ടി വിതരണോൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സുചിത്പാൽ സ്വാഗതവും വായനശാല പ്രസിഡൻറ് കെ ഗണേശൻ അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു. സെക്രട്ടറി ടി. നിസാർ, ഇ.കെ ഭാഗീഷ്, ജമാലുദീൻ പാലത്തിങ്ങൽ എന്നിവർ സംസാരിച്ചു. ലിജീഷ്. കെ നന്ദി പറഞ്ഞു.