റോഡരികിൽ കഞ്ഞിവെച്ച് വിളമ്പി പ്രതിഷേധം അവശ്യസാധനങ്ങളുടെ വിലവർധനക്കെതിരെയാണ് പ്രതിഷേധം.

Tuesday, 15 Aug, 2023  

കോഴിക്കോട് : അവശ്യസാധനങ്ങളുടെ വിലവർധന നിയന്ത്രിക്കാതെ കേരളജനതയെ സംസ്ഥാനസർക്കാർ കൊള്ളയടിക്കുകയാണെന്ന് വനിതാലീഗ്. ഈ നയം തിരുത്താൻ തയ്യാറായില്ലെങ്കിൽ വീട്ടമ്മമാർ തെരുവിലിറങ്ങി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വനിതാലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി. കുൽസു പറഞ്ഞു. വനിതാലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മാങ്കാവിൽ റോഡരികിൽ കഞ്ഞിവെച്ച് വിളമ്പി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മാങ്കാവ് മേഖലാപ്രസിഡന്റ് പി. ഹഫ്‌സത്ത് അധ്യക്ഷയായി. സൗത്ത് നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി. സക്കീർ, നവാസ് പട്ടോത്ത്, വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മറിയം, വനിതാലീഗ് നേതാക്കളായ വി. മുൻഷിറ, എസ്. മുത്തുലക്ഷ്മി എന്നിവർ സംസാരിച്ചു. പയ്യാനക്കൽമേഖലാ വനിതാലീഗ് കമ്മിറ്റി നടത്തിയ പ്രതിഷേധം മേഖലാ ലീഗ് പ്രസിഡന്റ് പി. വി. ഷംസുദ്ദീൻ ഉദ്ഘാടനംചെയ്തു. മേഖല വനിതാലീഗ് പ്രസിഡന്റ് ഫൗസിയ കപ്പക്കൽ അധ്യക്ഷയായി. മണ്ഡലം വനിതാലീഗ് പ്രസിഡന്റ് ശബ്നം പയ്യാനക്കൽ, എം. മുഹമ്മദ് മദനി, കെ. അബ്ദുൾ അസീസ്, ഖദീജ ചക്കുംകടവ്, റാബിയ കോയവളപ്പ് എന്നിവർ സംസാരിച്ചു.