കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ മാലിനൃ പരിശോധന നടത്തി

Sunday, 25 Jun, 2023   P M JAFFAR

   അഴിയൂർ : അഴിയൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഡൈ ഡേ ആചരണവും വീടുകളിൽ മാലിനൃപരിശോധനയും നടത്തിയത് കുട്ടികളുടെ നേതൃത്വത്തിൽ. ഓരോ വീട്ടിൽ കുട്ടികൾ പരിശോധന നടത്തി അവർ കണ്ടെത്തുന്ന മാലിനൃങ്ങളും, വെള്ളക്കെട്ടുകളും പഞ്ചായത്തിനെയോ കുടുംബ ആരോഗ്യ കേന്ദ്രത്തെയോ അറിയിച്ച് നിയമ നടപടി എടുപ്പിക്കും. പരിശോധനയിൽ ഡോക്ടർ അബ്ദുൽ നസീർ, വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടീ, എച്ച്. ഐ.പ്രസാദ് ജെ.എച്ച്. ഐ പ്രദീപ് കുട്ടികളായ ആൽവിൻ, അൻവിൻ, അനുനന്ദ്, ദേവദർശ്, അഭിജിത്ത് ആശാവർക്കർമാരായ ബിന്ദു, ശോഭ, ശോഭ രോഹിണി, ബേബി എ.ഡി.എസ് അംഗങ്ങളായ മോളി, ഉഷ, പ്രജിന എന്നിവർ നേതൃത്വം നൽകി.