പുരസ്കാര വിതരണവും, കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

Sunday, 18 Jun, 2023   P M JAFFAR

അഴിയൂർ : വാച്ചലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല എസ്.എസ്,എൽ,സി പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. പ്രശാന്ത് വരവൂർ (ജി വി എച്ച് എസ് എസ് മടപ്പള്ളി) കുട്ടികൾക്ക് വേണ്ടി ക്ലാസെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണം വായനശാല പ്രസിഡന്റ് എ ടി ശ്രീധരൻ നിർവഹിച്ചു. കൈപ്പാട്ടിൽ ശ്രീധരൻ അധ്യക്ഷ വഹിച്ച യോഗത്തിൽ അശോകൻ ടി ടി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി ആശംസ പ്രസംഗം നടത്തി.