അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് ഗ്രാമസഭ നടത്തി.

Sunday, 18 Jun, 2023   P M JAFFAR

അഴിയൂർ : അഴിയൂർ പഞ്ചായത്തിൽ  2023-24 വർഷത്തെ  വിവിധ പദ്ധതികൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി ഗ്രാമസഭ ചേർന്നു.  ഗ്രാമസഭ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ചടങ്ങിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ ബാലൻ ഒ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ബാബുരാജ്, ഗോവിന്ദൻ കെ.പി, കോഡിനേറ്റർ ശോഭ എന്നിവർ സംസാരിച്ചു.