മാങ്ങാട് കർഷകൂട്ടായ്മ തരിശുകിടന്ന ഏഴ് ഏക്കർ വയലിൽ നെൽക്കൃഷി തുടങ്ങി.

Saturday, 08 Jul, 2023   HARITHA SONU

ഉദുമ : മാങ്ങാട് കർഷകൂട്ടായ്മ തരിശുകിടന്ന ഏഴ് ഏക്കർ വയലിൽ നെൽക്കൃഷി തുടങ്ങി. കൃഷിയെ പ്രോത്സാഹിക്കാൻ മുൻ പ്രവാസികളും കർഷകരും ചേർന്ന് ഒരുമാസം മുൻപ് രൂപവത്കരിച്ച കൂട്ടായ്മയാണിത്. ഹസൈനാർ, ഹമീദ്, അബ്ദുള്ള, സുധാകരൻ എന്നിവരുടെ മാങ്ങാട്ടെ വയലിലാണ് കൃഷിയിറക്കിയത്. ഉദുമ കൃഷിഭവന്റെ സഹകരണമുണ്ട്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി നാട്ടി ഉത്സവം ഉദ്ഘാടനം ചെയ്തു. എം. ബീവി അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് ലത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. വിജയൻ, നിർമല അശോകൻ, കസ്തൂരി ബാലൻ, കുഞ്ഞിക്കണ്ണൻ കായലംവളപ്പ്, എം. മണികണ്ഠൻ, കൃഷ്ണൻ കായലംവളപ്പ്, ബാബു മാങ്ങാട്, സുധാകരൻ മാങ്ങാട് എന്നിവർ സംസാരിച്ചു.