കളക്ടർ കെ. ഇമ്പശേഖർ കളനാട് വില്ലേജ് ഓഫീസിൽ അദാലത്ത് നടത്തി.

Thursday, 21 Sep, 2023   HARITHA SONU

കളനാട് : കളക്ടർ കെ. ഇമ്പശേഖർ കളനാട് വില്ലേജ് ഓഫീസിൽ അദാലത്ത് നടത്തി. വിവിധ വിഷയങ്ങളിലായി 12 പരാതികളാണ് കളക്ടർക്ക് ലഭിച്ചത്. അപേക്ഷകരുടെ പരാതികൾ നേരിട്ട് കേട്ടതിനുശേഷം നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. സുഫൈജ അബൂബക്കർ, സി. ജി അംബിക എന്നിവർ പങ്കെടുത്തു.