കർഷക സംഘം പിലിക്കോട് സെൻട്രൽ യൂണിറ്റ് വാർഡ് മഴപ്പൊലിമ സംഘടിപ്പിച്ചു.

Monday, 11 Sep, 2023   HARITHA SONU

പിലിക്കോട് : കർഷക സംഘം പിലിക്കോട് സെൻട്രൽ യൂണിറ്റ് വാർഡ് ഒന്ന്, 15, 16 എ. ഡി. എസ് കമ്മിറ്റികളുട സഹകരണത്തോടെ മഴപ്പൊലിമ സംഘടിപ്പിച്ചു. ഉഴുതിമറിച്ചിട്ട പാടത്ത് നാടോടിനൃത്തം, ചാക്കിൽ കയറി ഓട്ടം, ഉറിയടി, സംഗീതത്തൊപ്പി, വടംവലി തുടങ്ങിയ മത്സരങ്ങൾ നടത്തി. കുട്ടികളും സ്ത്രീകളും പുരുഷൻമാരും പാടത്തിറങ്ങിയതോടെ മത്സരം കൊഴുത്തു. ആവേശംപകരാൻ പാടവരമ്പത്ത് കരോക്കെ ഗാനമേളയും ഒരുക്കി. മുൻ എം. എൽ. എ കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. വി. രാജീവൻ അധ്യക്ഷതവഹിച്ചു. കെ. പി ശ്യാംനന്ദൻ, സി. ഭരതൻ, കെ. വി രാജേഷ്, യു. ശ്രീജ, പി. പി നിഷ, ശ്രീജ ചന്ദ്രൻ, എം. ഭാസ്കരൻ, പി. വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.