കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ. എ. ടി. എഫ്) ജില്ലാ കമ്മിറ്റിയുടെ എക്സിക്യുട്ടീവ് ക്യാമ്പ് തുടങ്ങി.

Saturday, 23 Sep, 2023   HARITHA SONU

കുമ്പള : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ. എ. ടി. എഫ്) ജില്ലാ കമ്മിറ്റിയുടെ എക്സിക്യുട്ടീവ് ക്യാമ്പ് തുടങ്ങി. മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ. കെ ആരിഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. പി. ടി ഷാഹിദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി യഹ്യാഖാൻ, ഒ. എം മുഹമ്മദ് അലി, ഡോ. യുസുഫ് ആമത്തല, ശറഫുദ്ധീൻ ഫാറൂഖി, പി. നസീമ, ടി. കെ ബഷീർ, സി. എച്ച് നൗഷാദ്, പി. അബ്ദുൾ സലാം, ഷമീർ ബേക്കൽ എന്നിവർ സംസാരിച്ചു.