അനധികൃത കടവുകളും തോണികളും പോലീസ് തകർത്തു.

Sunday, 10 Sep, 2023   HARITHA SONU

കുമ്പള : ഒളയത്തും ബംബ്രാണയിലും അനധികൃത കടവുകളും തോണികളും പോലീസ് തകർത്തു. അനധികൃതമായി പ്രവർത്തിച്ചുവരികയായിരുന്ന എട്ട് കടവുകളും മണൽവാരലിന് ഉപയോഗിച്ചിരുന്ന ആറ് തോണികളുമാണ് തകർത്തത്. വെള്ളത്തിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്ന തോണികൾ പോലീസ് ഷിറിയ പുഴയിലിറങ്ങി കരക്കെത്തിച്ചശേഷം തകർക്കുകയായിരുന്നു. ഈഭാഗങ്ങളിൽ രാത്രികാലങ്ങളിലും മറ്റും അനധികൃത മണൽക്കടത്ത് വ്യാപകമാണെന്ന പരാതി ഉയർന്നതിനെ തുടർന്നായിരുന്നു നടപടി. ഡി. വൈ. എസ്. പി പി. കെ സുധാകരൻ, എസ്. ഐ വി. കെ അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കടവുകൾ തകർത്തത്.