ഹരിതകേരളമിഷന്റെ ഭാഗമായി ജലശുദ്ധീകരണ ലാബ് ജില്ലാപഞ്ചായത്തംഗം പി. ബി ഷെഫീഖ് ഉദ്ഘാടനം ചെയ്തു.

Thursday, 14 Sep, 2023   HARITHA SONU

മുള്ളേരിയ : ഹരിതകേരളമിഷന്റെ ഭാഗമായി മുള്ളേരിയ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ച ജലശുദ്ധീകരണ ലാബ് ജില്ലാപഞ്ചായത്തംഗം പി. ബി ഷെഫീഖ് ഉദ്ഘാടനം ചെയ്തു. കാറഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജനനി, എം. രത്നാകരൻ, പി. കെ ലോഹിതാക്ഷൻ, എം. പദ്മനാഭൻ, കെ. റിയാസ്, കെ. ഷാഹുൽ ഹമീദ്, ഗംഗാധര മണിയാണി, എ. വി സുധ, നിമിത ജോസ് എന്നിവർ സംസാരിച്ചു.