കനത്ത മഴയിൽ വീട് തകർന്ന് യുവാവിന് പരിക്ക്.

Friday, 07 Jul, 2023   HARITHA SONU

ഉദുമ : കനത്ത മഴയിൽ വീട് തകർന്ന് യുവാവിന് പരിക്ക്. ഉദുമ മാങ്ങാട് ആര്യടുക്കം പട്ടികവർഗ കോളനിയിലെ പരേതയായ യമുനയുടെ മകൻ ഹരീഷ് (35) ആണ് പരിക്കുകളോടെ കാസർകോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര ഒന്നാകെ വീഴുകയായിരുന്നു. ഹരീഷ് ഇടിഞ്ഞുവീണ മേൽക്കൂരക്കടിയിൽ പെട്ടു. ഹരീഷും സഹോദരി ഭാർഗവിയും മാത്രമാണ് താമസിക്കുന്നത്. അപകടസമയത്ത് ഭാർഗവി വീടിന് പുറത്തായതിനാൽ രക്ഷപെട്ടു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി., ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ സ്ഥലത്തെത്തി.