എം.എസ്.എഫ്. പ്രവർത്തകർ എ.ഇ.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തി.

Saturday, 08 Jul, 2023   HARITHA SONU

പാലക്കുന്ന് : പ്ലസ് വൺ പ്രവേശനം ലഭിക്കാതെ കുട്ടികൾ പുറത്തിരിക്കുന്നതിൽ പ്രതിഷേധിച്ച് എം.എസ്.എഫ്. ഉദുമ നിയോജകമണ്ഡലം കമ്മിറ്റി ബേക്കൽ എ.ഇ.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിന് മുന്നിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കല്ലട്ര കാദർ മാർച്ച് ഉദ്ഘാടനം ചെയ്തു. മുനവിർ പാറപ്പള്ളി അധ്യക്ഷനായിരുന്നു. അൽത്താഫ് പൊവ്വൽ, മുഹമ്മദ് കുഞ്ഞി പെരുമ്പള, സെയ്ദ് താഹ തങ്ങൾ, സവാദ് അംഗടിമുഗർ, അഷ്റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, കെ.ബി.എം. ഷെരീഫ്, താജുദ്ദീൻ കോട്ടിക്കുളം, ഫവാസ് തെക്കുപുറം, സലാം മാങ്ങാട് എന്നിവർ സംസാരിച്ചു.