മടിക്കൈ സഹകരണ ബാങ്ക് പുതുമാതൃക സൃഷ്ടിച്ച് ശ്രദ്ധേയമാകുന്നു.

Wednesday, 28 Jun, 2023  har

നീലേശ്വരം : മടിക്കൈ സഹകരണ ബാങ്ക് പുതുമാതൃക സൃഷ്ടിച്ച് ശ്രദ്ധേയമാകുന്നു.  ആരും ശ്രദ്ധിക്കാത്ത  തരിശുഭൂമിയിൽ  കൃഷിയിറക്കി വിളവെടുത്ത് പൊതുജനങ്ങൾക്ക് ഉത്പന്നമാക്കി നൽകുകയാണ് ബാങ്ക്‌. കാഞ്ഞിരപ്പൊയിലിൽ മൂന്നേക്കർ തരിശിൽ  പച്ചക്കറി കൃഷിയും മൂന്നര ഏക്കറിൽ മഞ്ഞൾ കൃഷിയും ബാങ്ക്‌ നേതൃത്വത്തിൽ  ചെയ്യുന്നു. ഇത് കൂടാതെ ബങ്കളത്ത് നാല് ഏക്കറിൽ നെൽകൃഷിയുമുണ്ട്.  കുടുംബശ്രീയുടെയും നാട്ടുകാരുടെയും ബാങ്ക് ഭരണസമിതിയുടെയും സഹായത്തോടെയാണ് ഈ ഇടപെടൽ. വിളവെടുത്താൽ ബാങ്കിന്റെ സ്വന്തം മില്ലിൽ മഞ്ഞൾ പൊടിച്ച് പാക്കറ്റുകളിലെത്തും.  നെല്ല് കുത്തി അരിയാക്കി മിതമായ നിരക്കിൽ വിൽപ്പന ചെയ്യും. മഞ്ഞൾ വിത്ത് നടീൽ കാഞ്ഞിരപ്പൊയിലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി പ്രഭാകരൻ അധ്യക്ഷനായി. സെക്രട്ടറി പി രമേശൻ സ്വാ​ഗതം പറഞ്ഞു.