'മദേഴ്‌സ് മീൽ' പദ്ധതിയുടെ മൂന്നാംഘട്ട വിതരണോദ്ഘാടനം നടന്നു.

Sunday, 13 Jun, 2021   PM JAFFAR

നീലേശ്വരം : നീലേശ്വരം റെയിൽവേ ഡെവലപ്‌മെന്റ് കളക്ടീവിന്റെ 'മദേഴ്‌സ് മീൽ' പദ്ധതിയുടെ മൂന്നാംഘട്ട വിതരണോദ്ഘാടനം നടന്നു. നീലേശ്വരത്ത് നടന്ന ചടങ്ങ് രക്ഷാധികാരികളായ ഡോ. വി.സുരേശൻ, എം.വി.മോഹൻദാസ് മേനോൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.വി.സുജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. കിടപ്പുരോഗികൾക്കും അഗതികൾക്കും ഭിന്നലിംഗക്കാർക്കും കോവിഡ് രോഗികൾക്കും എൻഡോസൾഫാൻ ദുരിതബാധിതർക്കുമായി 180 ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്യുന്നത്. അടുത്തമാസം തിരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് കിറ്റുകൾ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. എം.ബാലകൃഷ്ണൻ, ബാബുരാജ് കൗസല്യ, നജീബ് ഓർച്ച, പി.ടി.രാജേഷ്, എൻ.സദാശിവൻ എന്നിവർ സംസാരിച്ചു.