കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കുടുംബസംഗമം നടത്തി.

Friday, 28 Jul, 2023   HARITHA SONU

നീലേശ്വരം : സംസ്ഥാനത്തിന്റെ ദൈനംദിന പ്രവർത്തനത്തിനുപോലും വകയില്ലാത്തവിധം ഖജനാവ് കാലിയായത് സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ കുടുംബസംഗമവും പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ചു.

പുതിയതായി അംഗത്വമെടുത്ത 40 പേരെ വരവേറ്റു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളെയും കുടുംബാംഗങ്ങളെയും അനുമോദിച്ചു. 80 വയസ്സ് കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കൊക്കോട്ട് അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി ടി.വി.പ്രദീപ് കുമാർ, ഖാജൻജി നാരായണി അള്ളോത്ത്, ജില്ലാ സെക്രട്ടറി എം.കെ.ദിവാകരൻ, ഇ.മോഹനൻ, എ.വി.പദ്‌മനാഭൻ, ഏ.ഭാരതീദേവി, ലിസമ്മ ജേക്കബ്, കെ.ആനന്ദവല്ലി, പി. വേണുഗോപാലൻ നായർ എന്നിവർ സംസാരിച്ചു.