കർഷകസംഘടനകൾ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

Tuesday, 29 Jun, 2021   HARITHA SONU

നീലേശ്വരം : ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യ പ്രഖ്യാപനവുമായി ട്രേഡ് യുണിയൻ കർഷകസംഘടനകൾ സംയുക്തമായി നീലേശ്വരം കോൺവെന്റ് ജങ്ഷനിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കെ.വി.ദാമോദരൻ ഉദ്ഘാടനംചെയ്തു. എ.വി.സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ.പി.നാരായണൻ, കെ.കണ്ണൻ നായർ, ഒ.വി.രവീന്ദ്രൻ, പി.വി.സതീശൻ, കെ.വി.സേതുമാധവൻ, എ.തമ്പാൻ നായർ എന്നിവർ സംസാരിച്ചു.