കൊടിയമ്മ ജി.എച്ച്.എസിൽ സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് രൂപവത്കരിച്ചു.

Thursday, 13 Jul, 2023   HARITHA SONU

കൊടിയമ്മ : കൊടിയമ്മ ജി.എച്ച്.എസിൽ സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് രൂപവത്കരിച്ചു. കുമ്പള എസ്.ഐ. എസ്.ആർ. രജിത് ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊടിയമ്മ അധ്യക്ഷനായി. ജനമൈത്രി പോലീസ് ഓഫീസർ രഞ്ജിത്ത് പുതിയവളപ്പ് വിഷയം അവതരിപ്പിച്ചു. പ്രഥമാധ്യാപകൻ എം. ഗിരീഷ്, പി.എസ്. അബ്ബാസ്, എം.ബി. അബ്ബാസ്, സി.എ. നിസാമുദ്ദീൻ, സഹീർ അബ്ബാസ്, ഫൈസൽ ഊജാർ, ഹമീദ് ചത്രംപള്ളം എന്നിവർ സംസാരിച്ചു.