ജില്ലയിൽ ചെറുധാന്യക്കൃഷി വിപുലപ്പെടുത്താനുള്ള പദ്ധതികൾ.

Tuesday, 04 Jul, 2023   HARITHA SONU

മഞ്ചേശ്വരം : ജില്ലയിൽ ചെറുധാന്യക്കൃഷി വിപുലപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. അന്തരാഷ്ട്ര ചെറുധാന്യവർഷത്തോടനുബന്ധിച്ച് വൊർക്കാടിയിൽ പ്രവർത്തിക്കുന്ന കേരളാ കാർഷിക സർവകലാശാലാ എക്സ്റ്റൻഷൻ ട്രെയിനിങ് സെന്ററിൽ ‘ചെറുധാന്യങ്ങളുടെ സംസ്കരണവും മൂല്യവർധനയും’ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിനകളുടെ കൃഷിക്കു മറ്റു വിളകളേക്കാൾ വെള്ളം കുറവ് മതിയാകും എന്നുള്ളത് കൊണ്ട് ജില്ലയിലെ പാടശേഖരങ്ങൾക്ക് ഇവ അനുയോജ്യമാന്നെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. വൊർക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഭാരതി അധ്യക്ഷയായി. സ്ഥാപന മേധാവി ഡോ. ബാരിക്കാട് രമേശ, അസി. പ്രൊഫ. ഡോ. കെ.എ. ആതിര എന്നിവർ ക്ലാസുകൾ നയിച്ചു.