കരിയർ ബോധവത്കരണ പരിപാടി നടത്തി.

Thursday, 03 Aug, 2023   HARITHA SONU

തളങ്കര : ജി.എം.വി.എച്ച്.എസ്.എസിൽ കരിയർ ദിനാചരണത്തിന്റെ ഭാഗമായി കരിയർ ബോധവത്കരണം, കരിയർ പോസ്റ്റർ നിർമാണ മത്സരം, കരിയർ ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ എ.വി. ജീജി നിർവഹിച്ചു. അബൂബക്കർ കുഞ്ഞി, പ്രമിത, സ്മിത എന്നിവർ സംസാരിച്ചു. കരിയർ ഗൈഡ് എം.എം. ജിജുമോൻ നേതൃത്വം നൽകി.