ഹാൻഡ്ബാൾ ടൂർണമെൻറ് കാസറഗോഡ് ഹിൽടോപ് അരീന ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു

Monday, 17 Jul, 2023   P M JAFFAR

കാസറഗോഡ് : പയ്യന്നൂർ ക്ലസ്റ്ററിലെ കേന്ദ്രിയ വിദ്യാലയങ്ങളുടെ ഹാൻഡ്ബാൾ ടൂർണമെൻറ് കാസറഗോഡ് ഹിൽടോപ് അരീന ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. ക്ലസ്റ്ററിലെ അഞ്ചോളം വിദ്യാലയങ്ങളിൽ നിന്ന് പതിനാലിനും, പതിനേഴിനും ഇടയിലുള്ള ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ ടീം മത്സരത്തിൽ പങ്കെടുത്തു. കാസറഗോഡ് സി.പി.സി.ആർ.ഐ കേന്ദ്രിയ വിദ്യാലയം ആദിത്യമരുളിയ ടൂർണമെന്റിൽ രണ്ടിനങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ച വച്ച ഇതേ വിദ്യാലയം ചാമ്പ്യന്മാരായി. സമാപന പരിപാടിയിൽ വിദ്യാലയ പ്രിൻസിപ്പൽ, എസ്.ഹരിലാൽ പങ്കെടുത്ത എല്ലാ ടീമുകളെയും അഭിനന്ദിച്ചു സംസാരിച്ചു. മത്സരിച്ച വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികൾ പയ്യന്നൂർ ക്ലസ്റ്ററിനെ പ്രതിനിധികരിച്ചു  അടുത്ത മാസം നടക്കുന്ന റീജിയണൽ മത്സരത്തിലും പങ്കെടുക്കും.