ബാര ഗവ. ഹൈസ്കൂളിന് നിർമിച്ച ഭക്ഷണ പാചകപ്പുരയും സൂക്ഷിപ്പുമുറിയും തുറന്നു.

Monday, 24 Jul, 2023   HARITHA SONU

പൊയിനാച്ചി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 8.58 ലക്ഷം ചെലവിൽ ബാര ഗവ. ഹൈസ്കൂളിന് നിർമിച്ച ഭക്ഷണ പാചകപ്പുരയും സൂക്ഷിപ്പുമുറിയും തുറന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഗീത കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.കെ. വിജയൻ, ഉദുമ പഞ്ചായത്തംഗം വി.കെ. അശോകൻ, പി.ടി.എ. പ്രസിഡന്റ് എൻ.ബി. ബാലചന്ദ്രൻ, മദർ പി.ടി.എ. പ്രസിഡന്റ് സജിത അരവിന്ദൻ, പ്രഥമാധ്യാപകൻ ഇൻ ചാർജ് ടി. പ്രഭാകരൻ, സ്റ്റാഫ് സെക്രട്ടറി കെ. ശ്രീജ, പി.വി. രേഷ്മ, സിബിമോൻ എന്നിവർ സംസാരിച്ചു.