അങ്കണവാടി വർക്കേഴ്‌സ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ തപാൽ ഓഫീസിനു മുന്നിൽ ധർണ നടത്തി.

Monday, 10 Jul, 2023   HARITHA SONU

കാഞ്ഞങ്ങാട് : അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അങ്കണവാടി വർക്കേഴ്‌സ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി മുഖ്യ തപാൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. ഐ.സി.ഡി.എസ്‌. ശക്തിപ്പെടുത്തുക, മേൽഉദ്യോഗസ്ഥരുടെ തെറ്റായ സമീപനം തിരുത്തുക, മുഴുവൻ അങ്കണവാടികൾക്കും സ്വന്തമായി സ്ഥലവും കെട്ടിടവും ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി. മണിമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. വനജ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ.വി. രാഗിണി, എൻ.ടി. ലക്ഷ്മി, കെ.വി. രാഘവൻ, പി. വസന്തകുമാരി, പി. പദ്മിനി, വി. രാധാമണി, വി. സാവിത്രി എന്നിവർ സംസാരിച്ചു.