പൊട്ടിപ്പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി നാട്ടുകാർ.

Monday, 04 Sep, 2023   HARITHA SONU

പാണത്തൂർ : ദുരിതയാത്ര ചെയ്ത് മടുത്തു. പൊട്ടിപ്പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി നാട്ടുകാർ. മൈലാട്ടിയിലെ നാട്ടുകാരാണ് പാണത്തൂർ - മൈലാട്ടി റോഡിൽ തകർന്നുകിടക്കുന്ന കുത്തനെയുള്ള കയറ്റം വീണ്ടും കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. പാണത്തൂർ - മൈലാട്ടി റോഡിൽ കുത്തനെയുള്ള കയറ്റം ടാറിടാൻ കഴിയാത്തതിനാൽ വർഷങ്ങൾക്ക് മുൻപാണ് കോൺക്രീറ്റ് ചെയ്തത്. എന്നാൽ, കാലപ്പഴക്കത്തിൽ കോൺക്രീറ്റ് ചെയ്ത ഭാഗം പൂർണമായി തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. ഇതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് വീണ്ടും കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഷിബു പാണത്തൂർ, ബി. ദാമോധരൻ, എം. കെ ഭാസ്കരൻ, കെ. ടി ശശി, സുനിൽകുമാർ, മാത്യു ജോൺ, മനു, പ്രദീഷ്‌കുമാർ, സുനിൽ, അനൂപ്, അജിത്, സോനു, ജിത്തു എന്നിവർ നേതൃത്വം നൽകി.