കാർഷിക ബോധവത്കരണ ക്ലാസ് നടത്തി.

Monday, 07 Aug, 2023   HARITHA SONU

കാഞ്ഞങ്ങാട് : മലപ്പുറം ഹോപ്പ് അഗ്രിക്കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് കാഞ്ഞങ്ങാട്ട് കാർഷിക ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭാധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. റഹ്‌മാൻ പാണത്തൂർ അധ്യക്ഷനായി. അടുക്കളത്തോട്ട നിർമാണവും ജൈവരീതിയിലുള്ള പരിപാലനവും എന്ന വിഷയത്തിൽ നാസർ ചേർത്തല ക്ലാസെടുത്തു. കാസർകോട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എം.എ. മാത്യു, പി.കെ. മുഹമ്മദ് നാസർ, വിശാലാക്ഷൻ എന്നിവർ സംസാരിച്ചു.