അസംഘടിത തൊഴിലാളി ക്ഷേമനിധി ഓൺലൈനായി അടക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

Tuesday, 25 Jul, 2023   HARITHA SONU

കുണ്ടംകുഴി : അസംഘടിത തൊഴിലാളി ക്ഷേമനിധി അംഗങ്ങളാകുന്നതിന് ഓൺലൈൻ സംവിധാനമൊരുക്കിയ സാഹചര്യത്തിൽ അംശദായവും ഓൺലൈനായി അടക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബീംബുങ്കാലിൽ നടന്ന ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) ബേഡകം ഏരിയാ സമ്മേളനം അവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.രാജൻ അധ്യക്ഷനായി.എം.അനന്തൻ, ഇ.കുഞ്ഞിരാമൻ, സി.രാമചന്ദ്രൻ, പി.രാമചന്ദ്രൻ, കെ.ആർ.രമേശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ.മനോജ് (പ്രസി.), കെ.സുകുമാരൻ (വൈസ് പ്രസി.), പ്രശാന്ത് പയറ്റിയാൽ (സെക്ര.), കെ.ആർ.രമേശ് (ജോ. സെക്ര.), വി.സുനിത (ഖജാ.).