കാട്ടിക്കുളം : നോർത്ത് വയനാട് കോ-ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിങ് സൊസൈറ്റി കാട്ടിക്കുളത്ത് രാസ-ജൈവ വളങ്ങളുടെയും കീടനാശിനികളുടെയും ചില്ലറ വിൽപ്പന ഡിപ്പോ തുടങ്ങി. സംഘത്തിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി തുടങ്ങിയ ഡിപ്പോ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.എ. റെജി അധ്യക്ഷത വഹിച്ചു. ഉത്പങ്ങളുടെ ആദ്യവിൽപ്പന അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) ടി.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.കെ. രാധാകൃഷ്ണൻ, ജേക്കബ് സെബാസ്റ്റ്യൻ, എക്കണ്ടി മൊയ്തൂട്ടി, കെ.വി. ജോൺസൺ, വി.എസ്. ശങ്കരൻ, വി.എസ്. എടത്തോട്, വി.വി. നാരായണവാര്യർ, പി.എൻ. ബാവ തുടങ്ങിയവർ സംസാരിച്ചു.