ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വയോജനങ്ങളെ ഉൾപ്പെടുത്തണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ മീനങ്ങാടി മേഖലാസമ്മേളനം ആവശ്യപ്പെട്ടു.

Wednesday, 13 Sep, 2023   HARITHA SONU

മീനങ്ങാടി : ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വയോജനങ്ങളെ ഉൾപ്പെടുത്തണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ മീനങ്ങാടി മേഖലാസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. കെ. ആർ ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. കെ. ഷമീർ, വി. വി രാജൻ, അന്നമ്മ മത്തായി, സി. പ്രഭാകരൻ, കെ. കെ വിശ്വനാഥൻ, സി. കെ ഉണ്ണികൃഷ്ണൻ, എൻ. സി കുര്യാക്കോസ്, ടി. ടി സ്കറിയ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ആർ ശിവശങ്കരൻ (പ്രസി), കെ. കെ വിശ്വനാഥൻ (സെക്ര), പി. യു കോര (ഖജാ).