കല്പറ്റ : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് സിവിൽ വൈത്തിരി മേഖലാ സംയുക്ത കൺവെൻഷൻ ആവശ്യപ്പെട്ടു. സംയുക്ത കൺവെൻഷൻ, ജോയന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. പി സുമോദ് ഉദ്ഘാടനം ചെയ്തു. ജോയന്റ് കൗൺസിൽ സിവിൽ മേഖലാ പ്രസിഡന്റ് സി. നൗഫൽ അധ്യക്ഷനായി. ജോയന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ടി. ആർ ബിനിൽകുമാർ, എ. സി രാധിക, പി. പി റഷീദ, എൻ. വിനോദ്, കെ. കെ നൗഷാദ്, ലിതിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
September 25, 2023
September 15, 2023
September 14, 2023