കല്പറ്റ : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ. എ. ടി. എഫ്) വനിതാവിഭാഗം ജില്ലാകമ്മിറ്റി ‘വാത്സല്യസ്പർശം’ പഠനക്യാമ്പ് സംഘടിപ്പിച്ചു. മാനസികസംഘർഷം ലഘൂകരിച്ച് കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിനാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ സമാപനം ജില്ലാ വനിതാലീഗ് പ്രസിഡന്റ് കെ. ബി നസീമ ഉദ്ഘാടനംചെയ്തു. ജില്ലാ ചെയർപേഴ്സൺ നസ്റിൻ തയ്യുള്ളതിൽ അധ്യക്ഷനായി. കെ. എ. ടി. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. പി അബ്ദുസ്സലാം, ജില്ലാ ജനറൽ സെക്രട്ടറി പി. കെ ജാഫർ, കെ. കെ റഹന, കെ. ജമീല എന്നിവർ സംസാരിച്ചു. പി. ജാസിറ പരിശീലന ക്ലാസിന് നേതൃത്വം നൽകി.
September 25, 2023
September 15, 2023
September 14, 2023