പെരിക്കല്ലൂർ : നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. അൽഫോൻസാ മനോജ് ഒന്നാംസ്ഥാനവും മേധാ കെ. സതീഷ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. പ്രഥമാധ്യാപകൻ ഷാജി പുല്പള്ളി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. പി. പി ജോൺ, ഷിബു പുളിമൂട്ടിൽ, എം. ആർ രഘു, എം. ബി ബീന, സിജ എൽദോസ്, ടി. വി സിജിമോൾ തുടങ്ങിയവർ സംസാരിച്ചു.
September 25, 2023
September 15, 2023
September 14, 2023