ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

Monday, 18 Sep, 2023   HARITHA SONU

നൂൽപ്പുഴ : നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം ആദിവാസികളോട് അവഗണന കാണിക്കുന്നെന്നാരോപിച്ച് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. രാത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്നും അവഗണന തുടർന്നാൽ സമരം ശക്തമാക്കുമെന്നും സമരക്കാർ പറഞ്ഞു. പി. ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എം. എസ് വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കെ. എം സിന്ധു, പി. കെ രാമചന്ദ്രൻ, ബിജു കാക്കത്തോട്, സി. എൻ രവി തുടങ്ങിയവർ സംസാരിച്ചു.