തിരുനെല്ലി : ജില്ലാ കുടുംബശ്രീ മിഷൻ, തിരുനെല്ലി വന്ദൻ വികാസ് കേന്ദ്രം, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി പഞ്ചായത്ത് സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ തിരുനെല്ലി പഞ്ചായത്തിൽ നടപ്പിലാക്കുന്ന മഞ്ഞൾ ഗ്രാമം പദ്ധതിയ്ക്ക് ചേലൂർ നേതാജി കോളനിയിൽ തുടക്കമായി. ആദിവാസി ഭാഷയിൽ 'മഞ്ചളു ഗ്രാമം' എന്ന് പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി നിർവഹിച്ചു. തിരുനെല്ലി പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ പി. സൗമിനി അദ്ധ്യക്ഷത വഹിച്ചു. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാർഡിലും കുറഞ്ഞത് ഒരേക്കർ സ്ഥലത്തെങ്കിലും മഞ്ഞൾ കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ 15 എക്കർ സ്ഥലത്ത് മഞ്ഞൾ കൃഷി ചെയ്ത് ആദിവാസി വിഭാഗത്തിലെ സ്ത്രീകൾക്ക് വരുമാനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ബാലസുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റുഖിയ സൈനുദ്ധീൻ, അസിസ്റ്റന്റ് ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർമാരായ വി.കെ റെജീന, കെ.എം സെലീന, സ്‌പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർ സായി കൃഷ്ണൻ, സ്‌പെഷ്യൽ പ്രോജക്ട് അസിസ്റ്റന്റ് കോർഡിനേറ്റർ യദു കൃഷ്ണൻ, ജെ.എൽ.ജി അംഗങ്ങൾ, ഗ്രാമസമിതി അംഗങ്ങൾ, കുടുംബശ്രി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
September 25, 2023
September 15, 2023
September 14, 2023