തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ മഴ ശക്തമായതോടെ നൂൽപ്പുഴയിൽ വെള്ളം കയറി.

Friday, 14 Aug, 2020  HARITHA SONU

നൂൽപ്പുഴ : തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ മഴ ശക്തമായതോടെ നൂൽപ്പുഴയിൽ വെള്ളം കയറി. പുഴയുടെ സമീപപ്രദേശമായ നൂൽപ്പുഴ മുക്കുത്തികുന്ന് പുത്തൂർ കോളനിയിൽ വെള്ളം കയറി. കോളനിയിലെ ആറു കുടുംബങ്ങൾ സമീപവീടുകളിലേക്ക് മാറി. ബുധനാഴ്ച രാവിലെയോടെയാണ് നൂൽപ്പുഴ പുഴയുടെ വൃഷ്ടിപ്രദേശമായ തമിഴ്‌നാട് അതിർത്തികളിൽ മഴകനത്തത്. ഇതോടെ വെള്ളം നൂൽപ്പുഴ പുഴയിലേക്ക് ഒഴുകിയെത്തുകയും മുക്കുത്തികുന്ന് ഭാഗത്ത് പുഴ കരകവിയുകയും ചെയ്തു. സമീപ പ്രദേശങ്ങളായ കുണ്ടൂർ, കോളോട്ട് തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി ഒറ്റപ്പെട്ടു. ഹെക്ടർ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ ആഴ്ചയും പുഴ കരകവിഞ്ഞ് വെള്ളം കയറിയതിനെത്തുടർന്ന് കുടുംബങ്ങളെ മാറ്റിയിരുന്നു.