മേപ്പാടി : കോവിഡും ലോക്ഡൗണും കാരണം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവുമായി മാതൃസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ്. എം.വി. ശ്രേയാംസ്‌കുമാർ എം.പി.യുടെ ഹെൽപ്പ് ഡെസ്കിലൂടെയാണ് അർഹരായവരെ കണ്ടെത്തി സഹായങ്ങൾ കൈമാറിയത്. ലോക്ഡൗണിനെത്തുടർന്ന് പ്രതിസന്ധിനേരിടുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ, കച്ചവടക്കാർ, തോട്ടം തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾക്കാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മാതൃസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് സഹായം നൽകിയത്. പച്ചക്കറി കിറ്റ്, കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയാണ് വിതരണം ചെയ്തത്. ജ്യോതി പെയിൻ ആൻഡ് പാലിയേറ്റീവിന് പി.പി.ഇ. കിറ്റുകൾ, പൾസ് ഓക്സിമീറ്റർ എന്നിവയും വിതരണംചെയ്തു. എം.വി. ശ്രേയാംസ്‌കുമാർ എം.പി. ഉദ്ഘാടനംചെയ്തു. മാതൃസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷാൻ വിതരണംചെയ്തു. പി.കെ. അനിൽകുമാർ, പി. കോമു, കെ. ബാലകൃഷ്ണൻ, ഷംസുദ്ദീൻ അരപ്പറ്റ, യു.എ. അജ്മൽ സാജിദ്, കെ.ബി. രാജുകൃഷ്ണ, കെ.ടി. ഹാഷിം, ഓജസ് ദേവസി തുടങ്ങിയവർ സംസാരിച്ചു.
September 25, 2023
September 15, 2023
September 14, 2023