മീനങ്ങാടി : കോർപ്പറേറ്റ് ചൂഷണത്തിൽനിന്ന് സ്വതന്ത്രരാകാൻ വിപണിതന്ത്രത്തിലും കർഷകർ രാഷ്ട്രീയമാനം കൈവരിക്കണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ബ്രഹ്മഗിരി വയനാട് കോഫിയുടെ ചിക്കറി ബ്ലൻഡ് കാപ്പിപ്പൊടി വിപണിയിലിറക്കൽ ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ. ശശീന്ദ്രൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു.
ഉത്പന്നത്തിന്റെ ആദ്യ വിൽപ്പന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. രജീഷ് കുമാറിന് നൽകി ഉദ്ഘാടനംചെയ്തു. വയനാടൻ റോബസ്റ്റ കാപ്പിക്കുരുവും ചിക്കറി പൗഡറും പ്രത്യേക അനുപാതത്തിൽ ചേർത്താണ് ചിക്കറി ബ്ലൻഡ് പൗഡർ നിർമിച്ചിരിക്കുന്നത്. 30 ഗ്രാം പാക്കിന് 10 രൂപയും 100 ഗ്രാം പാക്കിന് 30 രൂപയുമാണ് വില. ചടങ്ങിൽ ബ്രഹ്മഗിരി ചെയർമാൻ പി. കൃഷ്ണപ്രസാദ്, പി.എസ്. ബാബുരാജ്, പി.കെ. സുരേഷ്, പി.ഗഗാറിൻ, വിജയൻ ചെറുകര, കെ.ജെ. ദേവസ്യ എന്നിവർ പങ്കെടുത്തു.
September 25, 2023
September 15, 2023
September 14, 2023