മീനങ്ങാടി : മീനങ്ങാടി സർവീസ് സഹകരണ ബാങ്കിലൊരുക്കിയ സൗരോർജ പാനലുകൾ കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ബാങ്കിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി നബാർഡിന്റെ സഹായത്തോടെയാണ് പത്തു കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലുകൾ സജ്ജമാക്കിയത്. ബാങ്ക് പ്രസിഡന്റ് സി.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ, ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർഥികൾക്കുള്ള മൊബൈൽ ഫോൺ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാറും മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയനും ചേർന്ന് വിതരണം ചെയ്തു. ബീന വിജയൻ, സജി ജോർജ്, പി.വി. സുരേന്ദ്രൻ, ഇ. രാധാകൃഷ്ണൻ, എൻ.എം. മുരളി, ആർ. സജീവൻ തുടങ്ങിയവർ സംസാരിച്ചു.
September 25, 2023
September 15, 2023
September 14, 2023