റാന്നി : അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുവേണ്ടി ചേനപ്പാടിക്കരയിൽനിന്ന് ആറന്മുളയ്‌ക്ക് കൊണ്ടുവരുന്ന പാളത്തൈരും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് റാന്നിയിൽ സ്വീകരണം നൽകി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഘത്തെ ഇട്ടിയപ്പാറയിൽ വരവേറ്റു. പഴവങ്ങാടിക്കര മങ്കുഴി എൻ. എസ്. എസ് കരയോഗം, റാന്നി പള്ളിയോടം, തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇട്ടിയപ്പാറയിൽ സ്വീകരണം നൽകിയത്. സ്വീകരണത്തിന് കരയോഗം പ്രസിഡന്റ് കെ. ഗോപാലകൃഷ്ണക്കുറുപ്പ്, സെക്രട്ടറി പി. കെ മോഹനൻ നായർ, ട്രഷറർ വി. പി രജീന്ദ്രൻ നായർ, പള്ളിയോട പ്രതിനിധി എ. ജി വേണുഗോപാൽ, പി. ജി പ്രസാദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. എ. ജി രവീന്ദ്രകുമാർ, വി. രാജപ്പൻ നായർ, സുരേഷ് കുമാർ, ശ്രീനി ശാസ്താംകോവിൽ, ജയകുമാർ, ഉപേന്ദ്രനാഥ കുറുപ്പ്, വിമൽ ആനന്ദ്, പി. വി സോമശേഖരൻ നായർ, കെ. ആർ അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
രാമപുരം മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. ക്ഷേത്രോപദേശക സമിതി സെക്രട്ടറി വിനീത് നാരായൺ, വി. കെ സാജു, രാജു കുന്നുംപുറത്ത്, ഹരി കല്ലൂപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്ര നടയിൽ ക്ഷേത്ര ദേവസ്വത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. ദേവസ്വം പ്രസിഡന്റ് ജി. ഹരികുമാർ മാലയിട്ട് സ്വീകരിച്ചു. കെ. ബാലചന്ദ്രൻ നായർ, ഷൈൻ ജി. കുറുപ്പ്, രവി കുന്നയ്ക്കാട് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.
February 6, 2024
September 29, 2023
September 28, 2023
September 26, 2023
September 25, 2023
September 23, 2023
September 22, 2023
September 20, 2023
September 18, 2023