മല്ലപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സഹകാരികളുടെയും സഹകരണ ജീവനക്കാരുടെയും നേതൃത്വത്തിൽ മല്ലപ്പള്ളി ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി.

Thursday, 21 Sep, 2023   HARITHA SONU

മല്ലപ്പള്ളി : കേന്ദ്രസർക്കാരിന്റെ സഹകരണവിരുദ്ധ നയങ്ങൾ തിരുത്തുക, മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ വ്യാപകമായി രജിസ്റ്റർചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മല്ലപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സഹകാരികളുടെയും സഹകരണ ജീവനക്കാരുടെയും നേതൃത്വത്തിൽ മല്ലപ്പള്ളി ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം സി. കെ ലതാകുമാരി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ. ജേക്കബ് ജോർജ് അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ വത്സല, സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ രാജൻ എം. ഈപ്പൻ, ശശീന്ദ്രപണിക്കർ, എസ്. രവീന്ദ്രൻ, ഇ. ഡി തോമസ്‌കുട്ടി, പി. മധുലാൽ, സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി പി. ആർ അഭിലാഷ്, മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്‌ കെ. എസ് വിജയൻ പിള്ള, എഴുമറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോൺസ് വറുഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.