എൻ. ആർ. ഇ. ജി വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു.

Friday, 22 Sep, 2023   HARITHA SONU

കോഴഞ്ചേരി : എൻ. ആർ. ഇ. ജി വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. കേന്ദ്ര സർക്കാർ കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് കോഴഞ്ചേരി ഏരിയായുടെ വിവിധ പഞ്ചായത്തുകളിലെ വാർഡിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌. എൻ. ആർ. ഇ. ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ബിജിലി പി. ഈശോ ഉദ്ഘാടനം ചെയ്തു. പി. വി ശാന്തമ്മ, രാജമ്മ ചന്ദ്രൻ, സാറാമ്മ തോമസ്, കാർത്യായനി വിജയൻ എന്നിവർ സംസാരിച്ചു.