തിരുവല്ല : ഭാരതീയ അഭിഭാഷക പരിഷത്ത് തിരുവല്ല യുണിറ്റ് അവകാശ സംരക്ഷണ ദിനം ആചരിച്ചു. അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കുക, മുൻസിഫ് - മജിസ്‌ട്രേറ്റ് നിയമനത്തിന് അഞ്ച് വർഷത്തെ അഭിഭാഷക പ്രവൃത്തി പരിചയം നിർബന്ധമാക്കുക, കോടതികളിൽ ഇ- ഫയലിങ് കോടതി ജീവനക്കാർ മുഖാന്തരം നടത്തുക, ജൂനിയർ അഭിഭാഷകർക്ക് സർക്കാർ സ്റ്റൈപ്പന്റ് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ദിനാചരണം. ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. പി ബാലകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ശ്യാം മണിപ്പുഴ, കുര്യൻ ജോസഫ്, ലതിക സുനിൽ, ജീതു ജെ. നായർ, ബീനാ നായർ എന്നിവർ പ്രസംഗിച്ചു.
September 26, 2023
September 20, 2023